---
title: " ഓട്ടോറിക്ഷയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; കർണാടക സ്വദേശികളായ ആറ് പേർക്ക് ദാരുണാന്ത്യം, ഏഴ് പേർക്ക് ഗുരുതര പരിക്ക്"
english_title: "Telangana Road Accident: 6 From Karnataka Killed In Auto-Tanker Collision Near Sangareddy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378072/ telangana-sangareddy-road-accident-karnataka-6-dead"
published_at: "2026-08-12T08:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7bddd7c685d_telangana-sangareddy-road-accident-karnataka-6-dead.jpg"
keywords: ["Telangana Accident", "Road Accident", "Auto Tanker Collision", "Accident Death"]
---

#  ഓട്ടോറിക്ഷയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; കർണാടക സ്വദേശികളായ ആറ് പേർക്ക് ദാരുണാന്ത്യം, ഏഴ് പേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** **തെലങ്കാന: **തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ ദേശീയപാത 65ൽ ഉണ്ടായ വാഹനാപകടത്തിൽ കർണാടക സ്വദേശികളായ 6 പേർ മരിച്ചു. ഓട്ടോറിക്ഷയും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ബീദർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ച 6 പേർ ഉൾപ്പെടെ 14 പേരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്.

## Article Content

**തെലങ്കാന: **തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ ദേശീയപാത 65ൽ ഉണ്ടായ വാഹനാപകടത്തിൽ കർണാടക സ്വദേശികളായ 6 പേർ മരിച്ചു. ഓട്ടോറിക്ഷയും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ബീദർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ച 6 പേർ ഉൾപ്പെടെ 14 പേരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്.

ജോലിക്ക് പോയി മടങ്ങി വരികയായിരുന്നു ഇവരെല്ലാവരും. അപകടത്തിൽ രേഖ, ശ്രീദേവി, രേഷ്മ, കവിത എന്നിവരും ഓട്ടോറിക്ഷയുടെ ഡ്രൈവർ ദേവദാസും ഉൾപ്പെടെ 6 പേരാണ് മരിച്ചത്. മറ്റ് 7 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

അപകട വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. ജില്ലയിലെ ദേശീയപാത 65ലാണ് അപകടം നടന്നത്. അപകടത്തിന്റെ കൃത്യമായ കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഓട്ടോയിൽ നിശ്ചയിച്ചിരുന്നതിലും കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായും പ്രാഥമിക വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. കർണാടകയിലെ ബീദറിൽ നിന്നുള്ളവരാണ് മരിച്ചവരും പരിക്കേറ്റവരും എന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ബന്ധുക്കൾക്ക് വിവരം നൽകിയിട്ടുണ്ട്.

**English Summary:**

Six people from Karnataka were killed and seven others injured in a road accident in Telangana's Sangareddy district on National Highway 65. An auto-rickshaw carrying 14 people, including the deceased, collided with a tanker lorry. The victims, residents of Bidar, were returning after work in Sangareddy. The deceased were identified as Rekha, Sridevi, Reshma, Kavitha, and auto driver Devadas. One of the injured is in critical condition. Police have launched an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378072/ telangana-sangareddy-road-accident-karnataka-6-dead)